എന്‍റെ ചക്ക മരം
പോസ്റ്റ് തിയ്യതി June 7, 2020
അവസാനം തിരുത്തപ്പെട്ടത് June 9, 2020 09:22PM
ലോക പരിസ്ഥിതി ദിനം
പരിസ്ഥിതിദിന സന്ദേശങ്ങൾ
ലോക പരിസ്ഥിതി ദിനം
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
പരിസ്ഥിതിദിന സന്ദേശങ്ങൾ
| വർഷം | പരിസ്ഥിതിദിന സന്ദേശങ്ങൾ |
|---|---|
| 2019 | വായു മലിനീകരണം തടയുക. |
| 2018 | പ്ലാസ്റ്റിക് മലിനീകരണം തടയുക. |
| 2017 | ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക |
| 2016 | ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അസഹിഷ്ണരാവൂ |
| 2015 | 700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ |
| 2014 | നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല |
| 2012 | ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ? |
| 2011 | വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത് |
| 2010 | അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി |
| 2009 | നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ |
| 2008 | ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന് |
| 2007 | മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം |
| 2006 | കരഭൂമിയെ മരുഭൂമിയാക്കരുതേ |
| 2005 | നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി |
| 2004 | ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ |
| 2003 | വെള്ളം, അതിനുവേണ്ടി 200കോടി ജനങ്ങൾ കേഴുന്നു |
| 2002 | ഭൂമിക്കൊരവസരം നൽകുക |
| 2001 | ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക |
| 2000 | 2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം |