Meeting Criteria
പോസ്റ്റ് തിയ്യതി May 25, 2020
കോവിട്-19 മൂലം അയല്‍കൂട്ടം കൂടുന്നതിന് സര്‍ക്കാര്‍ ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. താഴെ വിശദീകരിക്കുന്നു.
വിഷയം : കുടുംബശ്രീ മലപ്പുറം - കോവിട്-19 അയല്‍കൂട്ട യോഗം കൂടുന്നതിന്‍റെ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
സൂചന : സംസ്ഥാനമിഷന്‍റെ 21.05.2020 തിയ്യതിയില്ലെ 2682/M/2020/KSHO നമ്പര്‍ പരിപത്രം.
സംസ്ഥാനത്ത് കോവിട്-19 മഹാമാരി കാരണം ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ മുന്‍കാലങ്ങളില്‍ കൂടിയിരുന്ന പോലെ അയല്‍കൂട്ട യോഗം കൂടുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുണ്ട്. എന്നാല്‍ കുടുംബശ്രീയുടെ നാഡീവ്യവസ്ഥ ആയ അയല്‍കൂട്ടങ്ങള്‍ യോഗം കൂടാതിരിക്കുന്നത് കുടുംബശ്രീ സംവിധാനത്തെ ദീര്‍ഘകാലത്തില്‍ ദോഷകരമായി ബാധിക്കും. നിലവില്‍ ഉള്ള ഈ ബുദ്ധിമുട്ടുകള്‍ മാറുന്നത് വരെ കൃത്യമായ പ്രോട്ടോകോള്‍ അടിസ്ഥാനമാക്കിയും അല്ലെങ്കില്‍ വിവരസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും അയല്‍കൂട്ടം കൂടുന്നതിന് സൂചന പ്രകാരം നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
രണ്ട് രീതിയില്‍ യോഗങ്ങള്‍ ചേരാവുന്നതാണ്.
- കൃത്യമായി പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള നേരിട്ടുള്ള അയല്‍കൂട്ടം.
- വിര്‍ച്വല്‍ അയല്‍കൂട്ടങ്ങള്‍
ഹോട്ടസ്പോട്ട് / കണ്ടയ്മെന്‍റ് ഏരിയ എന്നീ സ്ഥലങ്ങളില്‍ വിര്‍ച്വല്‍ അയല്‍കൂട്ട യോഗങ്ങള്‍ മാത്രമേ കൂടാന്‍ പാടുള്ളൂ.
നേരിട്ടുള്ള അയല്‍കൂട്ടം കൂടുന്നതിനുള്ള പ്രോട്ടോകോള്‍
- ഒരു മീറ്റര്‍ ദൂരത്തില്‍ സാമൂഹിക അകലം പാലിച്ചു വേണം അയല്‍കൂട്ട യോഗം നടത്തേണ്ടത്.
- ഗ്രൌണ്ട്, പറമ്പ്, വലിയ മുറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ അയല്‍കൂട്ട യോഗം നടത്താവൂ.
- ക്വാറന്‍റൈനില്‍ കഴിയുന്ന വ്യക്തികള്‍ ഉള്ള വീടുകളുടെ പരിസരത്ത് അയല്‍കൂട്ട യോഗം നടത്താന്‍ പാടില്ല.
- .എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം, കൈ കഴുകാന്‍ ബക്കറ്റില്‍ വെള്ളവും സോപ്പും അയല്‍കൂട്ട യോഗം ചേരുന്ന സ്ഥലത്ത് കരുതണം. അയല്‍കൂട്ട യോഗം തുടങ്ങുന്നതിനു മുമ്പ് അംഗങ്ങള്‍ കൈ കഴുകുകയും, പണ ഇടപാടുകള്‍, ഒപ്പിടല്‍ എന്നിങ്ങനെ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതിനു മുമ്പും ശേഷവും കൈ കഴുകല്‍ ഉറപ്പാക്കണം.
- കൊറോണ വൈറസ് ദോഷകരമായി ബാധിക്കുന്ന വയോജനങ്ങള്‍, ദീര്‍ഘകാല ശ്വാസകോശ രോഗമുള്ളവര്‍, ഹൃദ്രോഗികള്‍, വൃക്കരോഗികള്‍, ഹെപ്പറ്റൈറ്റിസ് പോലെയുള്ള കരള്‍ രോഗമുള്ളവര്‍, പാര്‍ക്കിന്‍സണ്‍സ്, സ്ട്രോക്ക് തുടങ്ങിയ നാഡീ രോഗമുള്ളവര്‍, പ്രമേഹ രോഗികള്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍ (പ്രഷര്‍), കാന്‍സര്‍ രോഗികള്‍, രോഗബാധിതര്‍ നിയന്ത്രണ കാലയളവില്‍ അയല്‍കൂട്ട യോഗങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല.
- മറ്റു സംസ്ഥനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ അടുത്തിടെ വന്നു ക്വാറന്‍റൈനില്‍ കഴിയുന്ന വ്യക്തികള്‍ ഉള്ള വീടുകളില്‍ നിന്നുമുള്ള അയല്‍കൂട്ട യോഗങ്ങള്‍ അയല്‍കൂട്ട യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
- .അയല്‍കൂട്ട യോഗങ്ങള്‍ സ്വന്തമായി പേനയും പേപ്പറൂം കൊണ്ട് വരുകയും ചര്‍ച്ചയില്‍ പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തുകയും ഒപ്പിടാന്‍ സ്വന്തം പേന മാത്രം ഉപയോഗിക്കുകയും ചെയ്യണം.
- .ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മറ്റു കാര്യങ്ങളും പാലിക്കാന്‍ അയല്‍കൂട്ട മീറ്റിങ്ങില്‍ ശ്രദ്ധിക്കേണ്ടതാണ്.
വിര്‍ച്വല്‍ അയല്‍കൂട്ട യോഗം
നിലവിലെ അവസ്ഥയില്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകതയുള്ളതിനാല്‍ നേരിട്ടുള്ള അയല്‍കൂട്ട യോഗം നടത്തുന്നതിന് പകരം വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി അയല്‍കൂട്ട യോഗം ചേരുന്നതിനെയാണ് വിര്‍ച്വല്‍ അയല്‍കൂട്ട യോഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിര്‍ച്വല്‍ അയല്‍കൂട്ട യോഗം ചേരാന്‍ ഉദ്ദേശിക്കുന്ന തൊട്ടുമുമ്പത്തെ ദിവസം അയല്‍കൂട്ട പ്രസിഡന്‍റ് അയല്‍കൂട്ടാംഗങ്ങളോട് തൊട്ടടുത്ത ദിവസം വിര്‍ച്വല്‍ അയല്‍കൂട്ട യോഗം ഉണ്ടെന്നുള്ള വിവരം ഫോണ്‍ മുഖേന അറിയിക്കുകയും വിര്‍ച്വല്‍ അയല്‍കൂട്ട യോഗം നടത്തുകയും ചെയ്യുന്നു.വിര്‍ച്വല്‍ അയല്‍കൂട്ട യോഗം
- ഫോണ്‍ മുഖേന അയല്‍കൂട്ട പ്രസിഡന്‍റ് ഓരോ അയല്‍കൂട്ടാംഗങ്ങളുമായി ഫോണിലൂടെ സംവദിക്കുകയും അയല്‍കൂട്ടാംഗങ്ങള്‍ തമ്മില്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും രീതി.
- വിവരസാങ്കേതിക വിദ്യയുടെ സഹായത്തോട് കൂടി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുന്ന രീതി.
- ഓരോ പ്രദേശത്തും സാധ്യമായ മറ്റു രീതികള്‍