CMHLS - വായ്പാ സര്‍ക്കുലര്‍

പോസ്റ്റ് തിയ്യതി April 22, 2020
അപ്ഡേറ്റ് തിയ്യതി April 23, 2020

മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയുമായി ബന്ധപ്പെട്ടിട്ടുള്ള വിവരങ്ങള്‍ വന്നിട്ടുണ്ട്. സര്‍ക്കുലര്‍ പ്രകാരം ഓരോര്‍ത്തര്‍ക്കും 6000 രൂപയായിരിക്കും ലോണ്‍ കിട്ടുന്നത് .ഇത് പ്രകാരം 189.00 രൂപയായിരിക്കും ഒരുമാസം അടക്കേണ്ടത്. അടവിന്‍റെ ചാര്‍ട്ട് താഴെ കൊടുത്തിരിക്കുന്നു. (അയിരാനി അയല്‍കൂട്ടം അഡ്മിന്‍റെ ഭാവനയില്‍).
സര്‍ക്കുലറിന്‍റെ വിശദീകരണം താഴെ കൊടുക്കുന്നു.

ശ്രദ്ധിയ്ക്കുക


സര്‍ക്കുലര്‍

വിഷയം:
കുടുംബശ്രീ മലപ്പുറം - കോവിഡ്-19 ചെറുത്തു നില്‍പിനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ(CM's Helping Hand Loan Scheme - CMHLS) പദ്ധതി - വായ്പാ ത്തുക നിശ്ചയിക്കലും വായ്പാ വിതരണവും - സംബന്ധിച്ച്..

സൂചന:
1)സ.ഉ (കൈ) 738/2020 തസ്വഭവ തീയതി 04/04/2020.
2) കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടറുടെ 08/04/2020 തിയതിയിലെ KSHO/8943/C/18 നമ്പര്‍ പരിപത്രം.
3) കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടറുടെ 10/04/2020 തിയതിയിലെ KSHO/8943/C/18 നമ്പര്‍ കത്ത്.
4) ഈ ഓഫീസിലെ 11/04/2020,15/04/2020 തിയതികളിലെഇതേ നമ്പര്‍ കത്തുകള്‍.

കോവിഡ്-19 ചെറുത്തു നില്പിനായി കേരള സര്‍ക്കാര്‍ സൂചന(1) പ്രകാരം 2000 കോടി രൂപയുടെ പലിശ രഹിത വായ്പാ പദ്ധതിയായ "മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി (CM's Helping Hand Loan Scheme - CMHLS)" പ്രഖ്യാപിച്ചിരിന്നു. സൂചന (2) പ്രകാരം പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സൂചന (3) പ്രകാരം വായ്പ ആവശ്യപ്പെട്ട അയല്‍ക്കൂട്ടാംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ബാങ്കില്‍ നിന്നുമെടുക്കാവുന്ന വായ്പാ തുകയുടെ ജില്ല തിരിച്ചുള്ള കണക്കും നിശ്ചയിച്ചു നല്കിയിരുന്നു.

സൂചന (3) പ്രകാരം മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്ന തുക 197 കോടി രൂപയാണ്. സൂചന (2) ലെ പരിപത്രപ്രകാരമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് ജില്ലയില്‍ 3,35,021 അയല്‍ക്കൂട്ടാംഗങ്ങളാണ് വായ്പയ്ക്ക് അര്‍ഹരായിട്ടുള്ളത്. ആയത് പ്രകാരം 5880/- രൂപയാണ് ആളോഹരി വിഹിതം കണക്കാക്കുമ്പോള്‍ ലഭിക്കുന്നത്. അധികമായി 4,01,26,000/- രൂപയുടെ വിനിയോഗത്തിനു കൂടെ എക്സിക്യുട്ടീവ് ഡയറക്ടറില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ട്. ആയത് പ്രകാരം ഒരംഗത്തിന് പരമാവധി ലഭ്യമാക്കാന്‍ കഴിയുന്ന വായ്പാ തുക 6,000/- രൂപയാണ്. അതു പ്രകാരം ഓരോ സി.ഡി.എസ്സിനുമുള്ള തുകയുടെ കണക്കും ഓരോ അയല്‍കൂട്ടത്തിനും വിനിയോഗിക്കാന്‍ കഴിയുന്ന തുകയുടെ കണക്കും അനുബന്ധമായി ചേര്‍ക്കുന്നു. ഓരോ അംഗത്തിനും എത്ര രൂപ ലഭ്യമാക്കണം എന്ന് നിശ്ചയിക്കേണ്ടത് (5000 മുതല്‍ 20000 വരെ) അതാത് അയല്‍കൂട്ടമാണ്.

ഓരോ വാര്‍ഡിലെയും അയല്‍കൂട്ടം തിരിച്ചുള്ള തുകയുടെ ലിസ്റ്റ് ആവശ്യമായ എണ്ണം ഫോറങ്ങള്‍ സഹിതം അതാത് സി.ഡി.എസ് മെമ്പര്‍ മുഖാന്തിരം അയല്‍കൂട്ടങ്ങള്‍ക്ക് നല്കണം. ഇത്തരത്തില്‍ നല്‍കുന്ന ലിസ്റ്റിലെ തുകയില്‍ അധികരിച്ച തുക വായ്പയായി നല്കുവാന്‍ പാടുള്ളതല്ല. അനുവദിച്ചു കിട്ടിയ ലോണ്‍ തുക എങ്ങനെ പങ്കിടണമെന്ന് അയല്‍കൂട്ടം തീരുമാനിച്ച് അയല്‍കൂട്ടത്തിന്‍റെ അപേക്ഷാഫോറം പൂരിപ്പിച്ചതിന് ശേഷം ആയതിന്‍റെ അടിസ്ഥാനത്തില്‍ അയല്‍കൂട്ട അംഗങ്ങളുടെ അപേക്ഷാഫോറവും സത്യവാങ്മൂലവും പൂരിപ്പിച്ച് ബന്ധപ്പെട്ട എ.ഡി.എസ്സിനെ ഏല്‍പ്പിക്കണം. എ.ഡി.എസ് തലത്തില്‍ പ്രസ്തുത അപേക്ഷകള്‍ പരിശോധിച്ച് വായ്പാ ആവശ്യം മാനദണ്ഡങ്ങള്‍ക്ക് വിധേയമാണെന്ന് ബോധ്യപ്പെട്ടാല്‍ അവ ശിപാര്‍ശ ചെയ്ത് സി.ഡി.എസ് മെമ്പറെ എല്‍പ്പിക്കേണ്ടതാണ്.
   പൂര്‍ണ്ണമായ ഫോറങ്ങള്‍ ഏപ്രില്‍ 22 മുതല്‍ അതാത് സി.ഡി.എസ് മെമ്പര്‍മാര്‍ സി.ഡി.എസ്സില്‍ എത്തിക്കേണ്ടതും സി.ഡി.എസ് ഈ ഫോറങ്ങള്‍ വീണ്ടും പരിശോധിക്കുകയും അപേക്ഷ ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ അയല്‍ക്കൂട്ടങ്ങള്‍ ലിങ്ക് ചെയ്തിട്ടുള്ള ബാങ്കുകളുമായി ചര്‍ച്ച ചെയ്യുകയും അപേക്ഷ ബാങ്കില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടി കൈകൊള്ളുകയും ചെയ്യേണ്ടതാണ്. അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ പിന്നീട് തെറ്റാണെന്ന് ബോധ്യമാവുകയാണെങ്കില്‍ ആ അയല്‍കൂട്ടത്തിന് പലിശ സബ്സിഡി ആനുകൂല്യം ലഭ്യമാകുന്നതല്ലെന്ന വിവരം അയാകൂട്ട ഭാരവാഹികളെ പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതാണ്.

സര്‍ക്കുലറിന്‍റെ കോപ്പി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


ആയാല്‍കൂട്ടത്തിന്‍റെ പേര് വായ്പക്ക് അപേക്ഷിച്ച അംഗങ്ങളുടെ എണ്ണം വായ്പ ലഭിച്ച തുക
അയിരാനി 13 78,000


CMHLS വായ്പക്കുള്ള അപേക്ഷ
(കുടുംബശ്രീ അംഗം അയല്‍ക്കൂട്ടത്തിന് സമര്‍പ്പിക്കേണ്ടത്)
.
അയല്‍ക്കൂട്ടഅംഗത്തിന്‍റെ പേര്
അയല്‍കൂട്ടത്തില്‍ അംഗമായ വര്‍ഷം
അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍
നിലവില്‍ വായ്പ ഉണ്ടോ ?
ഉണ്ടെങ്കില്‍ ഇനിയും എത്ര തുക തിരിച്ചടക്കണം ? കാലാവധി എത്ര ?
നിലവില്‍ ഒരു മാസം ആകെ വേണ്ട വായ്പ തിരിച്ചടവ് തുക
കുടുംബത്തിന്‍റെ മാസ വരുമാനം
കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം
കുടുംബത്തിലെ ജോലിക്കു പോകുന്നവരുടെ ആകെ എണ്ണം
വരുമാന മാര്‍ഗ്ഗം
കോവിട് 19 കാരണം വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടോ
വീട്ടില്‍ രോഗികളുണ്ടെങ്കില്‍ എണ്ണം
(അതായത് ചികിത്സക്കായി പണം ചെലവഴിക്കേണ്ടി വരുന്നവരുടെ എണ്ണം)
താമസം സ്വന്തം / വാടക

കേരള സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പിലാക്കി വരുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പപദ്ധതി പ്രകാരം എന്‍റെ കുടുംബത്തിന്‍റെ ഏറ്റവും അടിയന്തിരമായ ചെലവുകള്‍ക്ക് ആവശ്യമായ_______________രൂപ വായ്പയായി അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു. കോവിട് 19 കാരണം എന്‍റെ കുടുംബവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. നിലവില്‍ സര്‍ക്കാരില്‍ നിന്നോ മറ്റു സ്ഥാപനങ്ങളില്‍ നിന്നോ വേതനമായോ പെന്‍ഷനായോ 10000 രൂപയില്‍ കൂടുതല്‍ ഞാനോ എന്‍റെ കുടുംബാംഗങ്ങളോ കൈപറ്റുന്നില്ല. വായ്പ കൃത്യമായി തിരിച്ചടക്കുന്നതാണെന്നും ഇതു സംബന്ധമായ മുഴുവന്‍ നിബന്ധനകളും പാലിക്കുമെന്നും ഉറപ്പ് നല്‍കുന്നു. ഏതെങ്കിലും കാരണവശാല്‍ തിരിച്ചടവു മുടങ്ങുകയാണെങ്കില്‍ ആയത് എന്നില്‍നിന്നും എന്‍റെ സ്വത്തുക്കളില്‍നിന്നും ഈടാക്കുന്നതിന് എനിക്ക് സമ്മതമാണെന്നും അറിയിക്കുന്നു. വായ്പയായി റൊക്കം കൈപ്പറ്റിയ സംഖ്യയ്ക്ക് പ്രോമിസറി നോട്ട് ഈടായി നല്‍കുകയും ചെയ്യുന്നുണ്ട്.

എന്ന്

സാക്ഷിയുടെവായ്പക്കാരന്‍റ
പേരുംപേരും
ഒപ്പുംഒപ്പും






അപേക്ഷ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Anexure-2    


പ്രോമിസറി നോട്ട്

സംഖ്യ.....................രൂപ മാത്രം

മേല്‍ എഴുതിയ ............................രൂപയും ............................. അയല്‍ക്കൂട്ടത്തില്‍ കൃത്യമായ തവണ വ്യവസ്ഥകള്‍ക്കും, നിബന്ധനകള്‍ക്കും അനുസരിച്ച് തിരികെ നല്‍കി ബോധ്യപ്പെടുത്തി കൊള്ളാമെന്ന് ........................അംശം......................... ദേശത്ത് .................... .. വീട്ടില്‍ ................................. ആളുടെ മകള്‍/ഭാര്യ ആയ ഞാന്‍ ഇതിനാല്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. വായ്പ തുകയായ ......................രൂപ മുഴുവനും റൊക്കം കിട്ടി ബോധിച്ചിരിക്കുന്നു.

സാക്ഷികള്‍ 1.
സാക്ഷികള്‍ 2.

പേരും ഒപ്പും

റവന്യൂ
സ്റ്റാമ്പ്

പ്രോമീസറി നോട്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






ചാര്‍ട്ട്

വായ്പ ₹ 6,000.00
പലിശ 8.5%
കാലാവധി 3 വര്‍ഷം
ആകെ പലിശ ₹ 817.00
മൊത്തം അടച്ച തുക ₹ 6,817.00

നമ്പര്‍ മാസ ഗഡു മൂലധനം മാസ പലിശ ബാക്കി തുക
1₹ 189.00₹ 147.00₹ 42.00₹ 5,853.00
2₹ 189.00₹ 148.00₹ 41.00₹ 5,705.00
3₹ 189.00₹ 149.00₹ 40.00₹ 5,556.00
4₹ 189.00₹ 150.00₹ 39.00₹ 5,406.00
5₹ 189.00₹ 151.00₹ 38.00₹ 5,255.00
6₹ 189.00₹ 152.00₹ 37.00₹ 5,103.00
7₹ 189.00₹ 153.00₹ 36.00₹ 4,950.00
8₹ 189.00₹ 154.00₹ 35.00₹ 4,796.00
9₹ 189.00₹ 155.00₹ 34.00₹ 4,641.00
10₹ 189.00₹ 156.00₹ 33.00₹ 4,485.00
11₹ 189.00₹ 157.00₹ 32.00₹ 4,328.00
12₹ 189.00₹ 158.00₹ 31.00₹ 4,170.00
13₹ 189.00₹ 159.00₹ 30.00₹ 4,011.00
14₹ 189.00₹ 161.00₹ 28.00₹ 3,850.00
15₹ 189.00₹ 162.00₹ 27.00₹ 3,688.00
16₹ 189.00₹ 163.00₹ 26.00₹ 3,525.00
17₹ 189.00₹ 164.00₹ 25.00₹ 3,361.00
18₹ 189.00₹ 165.00₹ 24.00₹ 3,196.00
19₹ 189.00₹ 166.00₹ 23.00₹ 3,030.00
20₹ 189.00₹ 168.00₹ 21.00₹ 2,862.00
21₹ 189.00₹ 169.00₹ 20.00₹ 2,693.00
22₹ 189.00₹ 170.00₹ 19.00₹ 2,523.00
23₹ 189.00₹ 171.00₹ 18.00₹ 2,352.00
24₹ 189.00₹ 172.00₹ 17.00₹ 2,180.00
25₹ 189.00₹ 174.00₹ 15.00₹ 2,006.00
26₹ 189.00₹ 175.00₹ 14.00₹ 1,831.00
27₹ 189.00₹ 176.00₹ 13.00₹ 1,655.00
28₹ 189.00₹ 177.00₹ 12.00₹ 1,478.00
29₹ 189.00₹ 179.00₹ 10.00₹ 1,299.00
30₹ 189.00₹ 180.00₹ 9.00₹ 1119.00
31₹ 189.00₹ 181.00₹ 8.00₹ 938.00
32₹ 189.00₹ 182.00₹ 7.00₹ 756.00
33₹ 189.00₹ 184.00₹ 5.00₹ 572.00
34₹ 189.00₹ 185.00₹ 4.00₹ 387.00
35₹ 189.00₹ 186.00₹ 3.00₹ 201.00
36₹ 202.00₹ 201.00₹ 1.00₹ 0.00