CMHLS - വായ്പാപദ്ധതി
പോസ്റ്റ് തീയതി March 28, 2020
അപ്‌ഡേറ്റ് തീയതി April 12, 2020
കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പാപദ്ധതി CMHLS ( CMs Helping Loan Scheme (മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി ) പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് പരമാവധി 20,000 രൂപ വരെ എടുക്കാം. ലോക്ക് ഡൌണ്‍ കാലാവധി അവസാനിക്കുന്നതോടെ വായ്പ ലഭ്യമായിത്തുടങ്ങും എന്നാണ് അറിയാന്‍ കഴിഞ്ഞത്. 8.5 ശതമാനമോ 9 ശതമാനമോ ആയിരിക്കും പലിശ. 3 വര്‍ഷത്തെ കാലാവധി ആയിരിക്കും.
ഈ പദ്ധതിയില്‍ അര്‍ഹരല്ലാത്തവര്‍ :-
- കോവിട് 19 മൂലം അയല്‍കൂട്ട അംഗങ്ങള്‍ക്കോ കുടുംബാംഗങ്ങല്‍ക്കോ തൊഴില്‍ നഷ്ടപെട്ടിട്ടില്ലെങ്കില്‍.
- CDS-ല്‍ അഫിലിയേറ്റ് ചെയ്യാത്തതും, 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ അംഗത്വം പുതുക്കിയിട്ടില്ലാത്തതുമായ അയല്‍കൂട്ടം.
- 2018 - 2019 വർഷത്തെ audit പൂർത്തീകരിച്ചിട്ടില്ലാത്ത അയൽക്കൂട്ടം.
- വായ്പ തിരിച്ചടവിൽ മുടക്കം വരുത്തിയിട്ടുള്ള അയൽക്കൂട്ടം.
- നിലവിൽ 2 ൽ കൂടുതൽ വായ്പ ഉള്ള അയൽക്കൂട്ടം ( ലിങ്കേജ്, മുറ്റത്തെ മുല്ല, KSBCDC, ആന്തരിക വായ്പ, RKLS).
- നിലവിൽ 3 ൽ കൂടുതൽ വായ്പ ഉള്ള അയൽകൂട്ട അംഗം(ലിങ്കേജ്, മുറ്റത്തെ മുല്ല, KSBCDC, ആന്തരിക വായ്പ, RKLS, CEF, JLG).
- ജില്ലാമിഷൻ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ നൽകാത്ത അയൽക്കൂട്ടം(TBMIS).
- നിലവിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന അയൽക്കൂട്ടം ഏതെങ്കിലും കാരണവശാൽ 2 എണ്ണമായെങ്കിൽ ഇവരുടെ പുതിയ ബാങ്ക് അക്കൗണ്ട് 6 മാസം ആയിട്ടില്ലെങ്കിൽ.
- വയോജന അയൽക്കൂട്ടങ്ങൾ.
- സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും 10,000 രൂപയോ അതിനു മുകളിലോ വേതനം/പെൻഷൻ/ഹോണറേറിയം ലഭിക്കുന്ന അയൽകൂട്ടഅംഗങ്ങളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ.
- ലോക്ക് ഡൌണ്‍ സമയത്തും പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന 10000 രൂപയിൽ കൂടുതൽ വേതനമുള്ള അയൽകൂട്ടഅംഗങ്ങളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ.
- വ്യക്തമായ കാരണമില്ലാതെ (അയൽകൂട്ടത്തിന്റെ അനുമതി ഇല്ലാതെ) 3 മാസത്തിൽ കൂടുതൽ യോഗത്തിൽ പങ്കെടുക്കാത്ത അയൽകൂട്ട അംഗം.
- കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയിൽ കൂടുതലുള്ള ഏതെങ്കിലും ധനസഹായം ലഭിക്കാൻ അർഹതയുള്ള അയൽകൂട്ടഅംഗങ്ങളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ.
- ഒരു അയൽകൂട്ടത്തിലെ ഒരു വീട്ടിലെ ഒരു അംഗത്തിന് മാത്രമേ ലോൺ കിട്ടൂ അവരുടെ വീട്ടിലെ കുടുംബാംഗങ്ങൾ അതേ അയൽകൂട്ടത്തിൽ ഉണ്ടെങ്കിൽ അവർക്ക് വായ്പ കിട്ടുന്നതല്ല.
20,000 രൂപ വായ്പ എടുക്കുന്ന വ്യക്തി മാസം 631 രൂപ അടക്കേണ്ടി വരും. പലിശയില്‍ മാറ്റം വന്നാല്‍ അടവിലും മാറ്റം വരുന്നതായിരിക്കും.
വായ്പയുടെ തിരിച്ചടവിന്‍റെ വിശദാംശങ്ങൾ(അയിരാനി അയല്‍കൂട്ടം അഡ്മിന്‍റെ ഭാവനയില്‍, ബാങ്കില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ വരാം.)
| വായ്പ | ₹ 20,000.00 |
| പലിശ | 8.5% |
| കാലാവധി | 3 വര്‍ഷം |
| ആകെ പലിശ | ₹ 2,684.00 |
| മൊത്തം അടച്ച തുക | ₹ 22,684.00 |
| നമ്പര്‍ | മാസ ഗഡു | മൂലധനം | മാസ പലിശ | ബാക്കി തുക |
|---|---|---|---|---|
| 1 | ₹ 631.00 | ₹ 491.00 | ₹ 140.00 | ₹ 19,509.00 |
| 2 | ₹ 631.00 | ₹ 495.00 | ₹ 136.00 | ₹ 19,014.00 |
| 3 | ₹ 631.00 | ₹ 498.00 | ₹ 133.00 | ₹ 18,516.00 |
| 4 | ₹ 631.00 | ₹ 502.00 | ₹ 129.00 | ₹ 18,014.00 |
| 5 | ₹ 631.00 | ₹ 505.00 | ₹ 126.00 | ₹ 17,509.00 |
| 6 | ₹ 631.00 | ₹ 509.00 | ₹ 122.00 | ₹ 17,000.00 |
| 7 | ₹ 631.00 | ₹ 512.00 | ₹ 119.00 | ₹ 16,488.00 |
| 8 | ₹ 631.00 | ₹ 516.00 | ₹ 115.00 | ₹ 15,972.00 |
| 9 | ₹ 631.00 | ₹ 519.00 | ₹ 112.00 | ₹ 15,453.00 |
| 10 | ₹ 631.00 | ₹ 523.00 | ₹ 108.00 | ₹ 14,930.00 |
| 11 | ₹ 631.00 | ₹ 527.00 | ₹ 104.00 | ₹ 14,403.00 |
| 12 | ₹ 631.00 | ₹ 530.00 | ₹ 101.00 | ₹ 13,873.00 |
| 13 | ₹ 631.00 | ₹ 534.00 | ₹ 97.00 | ₹ 13,339.00 |
| 14 | ₹ 631.00 | ₹ 538.00 | ₹ 93.00 | ₹ 12,801.00 |
| 15 | ₹ 631.00 | ₹ 542.00 | ₹ 89.00 | ₹ 12,259.00 |
| 16 | ₹ 631.00 | ₹ 545.00 | ₹ 86.00 | ₹ 11,714.00 |
| 17 | ₹ 631.00 | ₹ 549.00 | ₹ 82.00 | ₹ 11,165.00 |
| 18 | ₹ 631.00 | ₹ 553.00 | ₹ 78.00 | ₹ 10,612.00 |
| 19 | ₹ 631.00 | ₹ 557.00 | ₹ 74.00 | ₹ 10,055.00 |
| 20 | ₹ 631.00 | ₹ 561.00 | ₹ 70.00 | ₹ 9,494.00 |
| 21 | ₹ 631.00 | ₹ 565.00 | ₹ 66.00 | ₹ 8,929.00 |
| 22 | ₹ 631.00 | ₹ 569.00 | ₹ 62.00 | ₹ 8,360.00 |
| 23 | ₹ 631.00 | ₹ 573.00 | ₹ 58.00 | ₹ 7,787.00 |
| 24 | ₹ 631.00 | ₹ 577.00 | ₹ 54.00 | ₹ 7,210.00 |
| 25 | ₹ 631.00 | ₹ 581.00 | ₹ 50.00 | ₹ 6,629.00 |
| 26 | ₹ 631.00 | ₹ 585.00 | ₹ 46.00 | ₹ 6,044.00 |
| 27 | ₹ 631.00 | ₹ 589.00 | ₹ 42.00 | ₹ 5,455.00 |
| 28 | ₹ 631.00 | ₹ 593.00 | ₹ 38.00 | ₹ 4,862.00 |
| 29 | ₹ 631.00 | ₹ 597.00 | ₹ 34.00 | ₹ 4,265.00 |
| 30 | ₹ 631.00 | ₹ 601.00 | ₹ 30.00 | ₹ 3,664.00 |
| 31 | ₹ 631.00 | ₹ 605.00 | ₹ 26.00 | ₹ 3,059.00 |
| 32 | ₹ 631.00 | ₹ 610.00 | ₹ 21.00 | ₹ 2,449.00 |
| 33 | ₹ 631.00 | ₹ 614.00 | ₹ 17.00 | ₹ 1,835.00 |
| 34 | ₹ 631.00 | ₹ 618.00 | ₹ 13.00 | ₹ 1,217.00 |
| 35 | ₹ 631.00 | ₹ 622.00 | ₹ 9.00 | ₹ 595.00 |
| 36 | ₹ 599.00 | ₹ 595.00 | ₹ 4.00 | ₹ 0.00 |