സുയിപ്പ് - 19
April 20, 2020
പ്രിയമുള്ളവരേ,
ഒരു ദീർഘമായ അവധിക്കാലം ലഭിച്ച് നമ്മുടെ ബാലസഭാ കൂട്ടുകാരെല്ലാം വീടുകളിൽ ഒതുങ്ങിയിരിക്കുന്ന സാഹചര്യത്തിലാണല്ലോ. സാധാര അവധിക്കാലം പോലെ ഒത്തു കൂടിയുള്ള ബാലസഭാ പ്രവർത്തനങ്ങളൊന്നും ഈയൊരു സാഹചര്യത്തിൽ സാധ്യവുമല്ല. എങ്കിലും നമ്മുടെ ബാലസഭാ കൂട്ടുകാർ വീടുകളിലിരുന്ന് വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നതിന്‍റെയും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന്‍റെയും ചിത്രങ്ങളും വീഡിയോകളും നമ്മൾ കാണുന്നുണ്ട്.
ഈയൊരു ഘട്ടത്തിൽ, ഈയൊരു അവധിക്കാലം രസകരമാക്കുന്നതിനും ഫലവത്തായി ഉപയോഗിക്കന്നതിനുമായി കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍റെ നേതൃത്വത്തിൽ ബാലസഭാ കൂട്ടുകാർക്കായി രണ്ട് മൽസരങ്ങൾ സംഘടിപ്പിക്കുന്നു.
"സുയിപ്പ് - 19" എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.- ടിക് ടോക് മൽസരം.
- ടാലന്‍റ് ഷോ.
ടിക് ടോക് മൽസരം
ടിക് ടോക് മൽസരത്തിന്‍റെ വിഷയം :- "വീടൊരു വിദ്യാലയം"30 സെക്കന്‍റില്‍ കൂടുതൽ ദൈർഘ്യമുണ്ടാകാൻ പാടില്ല. മൽസരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ബാല സഭാംഗങ്ങൾ താഴെ നൽകുന്ന നമ്പറിലേക്ക് 22/4/2020 ന് വൈകുന്നേരം 5 മണിക്ക് മുൻപായി വീഡിയോ വാട്ട്സ് ആപ്പ് ചെയ്യേണ്ടതാണ്.
ടാലന്‍റ് ഷോ
ടാലന്‍റ് ഷോയിൽ പങ്കെടുക്കുന്ന ബാലസഭാംഗങ്ങൾ ശ്രദ്ധിക്കേണ്ടത്ഇത് ബാലസഭാംഗങ്ങളുടെ വിവിധ തരത്തിലുള്ള കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ്.
- പാട്ട്
- കവിത ആലാപനം
- കഥ പറച്ചിൽ
- ഡാൻസ്
- ചിത്രരചന
- ഏകാഭിനയം
- ചിത്രരചന
- മിമിക്രി
ബാലസഭാംഗങ്ങൾ മാത്രമേ മൽസരത്തിൽ പങ്കെടുക്കുവാൻ പാടുള്ളൂ.
മൽസരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ അവരുടെ പേര്, ബാലസഭയുടെ പേര്, പഞ്ചായത്ത് / നഗരസഭയുടെ പേര്, എന്നിവ കൂടി കൂട്ടി ചേർക്കണം.മൽസര വിജയികളായ കൂട്ടുകാർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും.
അവസാന തീയ്യതി
22 ഏപ്രിൽ 2020
വാട്ട്സ് ആപ്പ് ചെയ്യേണ്ട നമ്പർ
97 47 170 728